ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ വന്‍ സന്നാഹവുമായി മുന്നിട്ടിറങ്ങി പേരാമ്പ്ര പോലീസ്; വിവിധ സ്ഥലങ്ങളില്‍ നാര്‍ക്കോട്ടിക് റെയ്ഡ്, കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്
പേരാമ്പ്ര: ലഹരി വില്‍പ്പനയ്ക്കെതിരെ പേരാമ്പ്രയില്‍ കര്‍ശന പരിശോധന നടത്തി പോലീസ്. പേരാമ്പ്രയിലെ ഒന്നാംമൈല്‍സ്, പാണ്ടിക്കാട്, കോടേരിച്ചാല്‍, പുറ്റംപൊയില്‍, പൈതോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പേരാമ്പ്ര പോലീസ് നാര്‍ക്കോട്ടിക് റെയ്ഡ് നടത്തിയത്.
സബ് ഇന്‍സ്പെക്ടര്‍ സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവും മറ്റ് രാസ ലഹരികളും മണത്തുകണ്ടുപിടിക്കാന്‍ കഴിവുള്ള പ്രിന്‍സ് എന്ന പോലീസ് നായ പങ്കെടുത്തു. സി.പി.ഓ മാരായ ബിനീഷന്, ജ്യോതേഷ്, പ്രതീഷ്, വുമണ്‍ സി.പി.ഓ ഷാനി തുടങ്ങിയവരാണ് റെയ്ഡ്ല്‍ പങ്കെടുത്തത്.
പേരാമ്പ്ര പരിധിയില്‍ വരും ദിവസങ്ങളില്‍ ലഹരിക്കെതിരെ ശക്തമായ റെയ്ഡും നടപടികളും എടുക്കുമെന്ന് പേരാമ്പ്ര ഇന്‍സ്പെക്ടര്‍ ജംഷീദ് പറഞ്ഞു.