തിരുവോണം….വെള്ളിയാഴ്ച, റംസാന്‍…..തിങ്കളാഴ്ച; 24 പൊതു അവധികളുമായി 2025, സന്തോഷമായെന്ന് മലയാളികള്‍!!
തിരുവനന്തപുരം: കുടുംബത്തിനൊപ്പം യാത്രകള്‍ പ്ലാന്‍ ചെയ്യാനുള്ള തിരക്കിലാണാ, എങ്കിലിതാ അവര്‍ക്കായി സന്തോഷ വാര്‍ത്ത. 2025ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. ആകെ 24 പൊതു അവധി ദിനങ്ങളാണ് 2025-ൽ ഉള്ളത്. ഇതിൽ 18 എണ്ണവും വരുന്നത് പ്രവൃത്തി ദിനങ്ങളിലാണ് എന്നതാണ് 2025ലെ പൊതു അവധികളുടെ പ്രധാന സവിശേഷത. ഈ ദിനങ്ങളിലെല്ലാം സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി ആയിരിക്കും. മാത്രമല്ല ഇക്കൊല്ലം ഓണാവധി ഉള്‍പ്പെടെയുള്ളവ ഞായറാഴ്ച ആയതിനാല്‍ പലര്‍ക്കും വിഷമുണ്ടായിരുന്നു. എന്നാല്‍ ആ വിഷമവും 2025ല്‍ തീര്‍ക്കാം.
2025ലെ പൊതു അവധികള്‍ വിശദമായി
*മന്നം ജയന്തി – ജനുവരി രണ്ട്, വ്യാഴം
*മഹാശിവരാത്രി – ഫെബ്രുവരി 26, ബുധൻ
*റംസാൻ – മാർച്ച് 31, തിങ്കൾ
*വിഷു – ഏപ്രിൽ 14, തിങ്കൾ
*പെസഹ വ്യാഴം – ഏപ്രിൽ 17
*ദുഖ വെള്ളി – ഏപ്രിൽ 18
*മെയ്ദിനം – മെയ് ഒന്ന്, വ്യാഴം
*ബക്രിദ് – ജൂൺ ആറ്, വെള്ളി
*കർക്കിടക വാവ്- ജൂലൈ 24, വ്യാഴം
*സ്വാതന്ത്ര്യ ദിനം- ഓഗസ്റ്റ് 15, വെള്ളി
*അയ്യങ്കാളി ജയന്തി – ഓഗസ്റ്റ് 25
*ഒന്നാം ഓണം – സെപ്റ്റംബർ നാല്, വ്യാഴം
*തിരുവോണം – സെപ്റ്റംബർ അഞ്ച്, വെള്ളി
*മൂന്നാം ഓണം- സെപ്റ്റംബർ ആറ്, ശനി
*മഹാനവമി – ഒക്ടോബർ ഒന്ന്, ബുധൻ
*വിജയ ദശമി- ഒക്ടോബർ രണ്ട്, വ്യാഴം
*ദീപാവലി – ഒക്ടോബർ 20, തിങ്കൾ
*ക്രിസ്മസ് – ഡിസംബർ 25, വ്യാഴം
ഞായറാഴ്ചകളിലെ പൊതു അവധികള്‍
*റിപ്പബ്ലിക് ദിന- ജനുവരി 26
*ഈസ്റ്റര്‍ – ഏപ്രില്‍ 20
*മുഹറം – ജൂലായ് 6
*നാലാം ഓണം / ശ്രീനാരായണ ഗുരു ജയന്തി -സെപ്തംബര്‍ 7
*ശ്രീകൃഷ്ണ ജയന്തി – സെപ്തംബര്‍ 14
*ശ്രീനാരായണ ഗുരു സമാധി – സെപ്തംബര്‍ 21
പൊതു അവധികളില്‍ അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ആവണി അവിട്ടം, വിശ്വകർമ ദിനം തുടങ്ങിയ നിയന്ത്രിത അവധി ദിനങ്ങൾ വ്യാഴം, ശനി, ബുധൻ ദിവസങ്ങളിലാണ്. 24 പൊതു അവധികളിൽ 14 എണ്ണം നെഗോഷ്യബിൾ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളാണ്.
Description: 2025 public holidays announced