”കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്തും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കണം”; കൊയിലാണ്ടിയിലെ അനുസ്മരണ പരിപാടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍


കൊയിലാണ്ടി: സ്ത്രീ ശാക്തീകരണ രംഗത്ത് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണന്ന് മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണവും, പെണ്‍കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ കോണ്‍ഗ്രസ്സ് നടപ്പിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ സംഘടനാ രംഗത്തും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനശ്രീ ബ്ലോക്ക് യുണിയന്‍ സംഘടിപ്പിച്ച ശശി തൊറോത്ത് – പി.ബാലന്‍മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് ചെയര്‍മാന്‍ വി.വി. സുധാകരന്‍ അധ്യക്ഷം വഹിച്ചു.


പി.രത്‌നവല്ലി, അഡ്വ. കെ.വിജയന്‍, രാജേഷ് കീഴരിയൂര്‍, അഡ്വ. എം.സതീഷ്‌കുമാര്‍, ആലിക്കോയ പുതുശ്ശേരി, മുരളി തൊറോത്ത്, ടി.പി. രാഘവന്‍, സി.സുന്ദരന്‍, പി.എം.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.