കുറ്റ്യാടി ചുരത്തിൽ വാഹനങ്ങൾ ക​ത്തി​ന​ശി​ക്കു​ന്ന​ സംഭവങ്ങള്‍ ആവർത്തിക്കുന്നു; മൂന്ന് കൊല്ലത്തിനിടെ തീപ്പിടിച്ചത് 10 വാഹനങ്ങൾക്ക്, അപകടത്തിന് പിന്നിലെ കാരണം എന്താണ്?


കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ചു​രത്തിൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ന്ന​ സംഭവങ്ങള്‍ ആവർത്തിക്കുന്നു. മൂ​ന്ന്​ കൊ​ല്ല​ത്തി​നി​ട​യി​ൽ ചു​ര​ത്തി​ൽ നാ​ലു ട്രാ​വ​ല​ർ, നാ​ലു​ കാ​ർ, ര​ണ്ടു ബൈ​ക്ക്​ എ​ന്നി​വ തീ​പി​ടി​ച്ച്​ ക​ത്തി ന​ശി​ച്ച​താ​യാണ് ഫയർ സ്റ്റേഷനിൽ നിന്നുള്ള റിപ്പോർട്ട്. തൊ​ട്ടി​ൽ​പാ​ലം മു​ത​ൽ പൂ​തം​പാ​റ​വ​രെ ഉ​യ​ർ​ന്ന ക​യ​റ്റ​മാ​ണ്. അ​വി​ടെ എ​ത്തു​മ്പോ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​യി ചൂ​ടാ​വും.​ചു​രം ക​യ​റു​മ്പോ​ഴാ​ണ്​ തീ​പി​ടി​ക്കു​ന്ന​ത്.

മു​ൻ കാലങ്ങളിൽ​ പൂ​തം​പാ​റ​യി​ൽ നി​ർ​ത്തി​യി​ട്ട്​ വെ​ള്ള​മൊ​ഴി​ച്ച്​ ത​ണു​പ്പി​ച്ചാ​ണ്​ വാ​ഹ​ന​ങ്ങ​ൾ ചു​രം ക​യ​റി​യി​രു​ന്ന​ത്. അ​തി​നാ​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ളി​ങ്​ സം​വി​ധാ​നം ഉ​ള്ള​തി​നാ​ൽ ഇതിന്റെ ആവശ്യം വരുന്നില്ല. ചു​റം റോ​ഡി​ന്റെ അ​ശാ​സ്ത്രീ​യ​ത​യാ​ണ്​ തീ​പി​ടി​ത്ത​ത്തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, വാ​ഹ​ന​ങ്ങ​ളു​ടെ പ​ഴ​ക്ക​വും എ​ക്​​സ്ട്രാ ഫി​റ്റി​ങ്ങു​ക​ളും കാ​ര​ണ​മു​ണ്ടാ​വു​ന്ന ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടു​മാ​ണ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ തീ​പി​ട​ക്കാ​ൻ കാ​ര​ണ​മാ​യി ചി​ല​ർ പ​യ​റു​ന്ന​ത്.

ദി​വ​സങ്ങൾക്ക് മുൻപ് നാ​ലാം വ​ള​വി​ലാ​ണ്​ വ​ള​യ​ത്തു​നി​ന്ന്​ വ​യ​നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന ട്രാ​വ​ല​ർ ക​ത്തി​ന​ശി​ച്ച​ത്. അ​ധി​ക വാ​ഹ​ന​ങ്ങ​ളി​ലും തീ ​കെ​ടു​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ല്ല. ഇ​തി​നാ​ൽ ഡ്രൈ​വ​റും യാത്രക്കാരും നിസ്സഹായരാണ്. തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ നാ​ദാ​പു​രം ചേ​ല​ക്കാ​ട് ​​നി​ന്ന്​ അ​ഗ്നി ര​ക്ഷ​സേ​ന എത്തണം. അവർ ചുരത്തിലെത്തുമ്പോഴേക്കും വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി തീമൂടി കഴിഞ്ഞിട്ടുണ്ടാകും.അതിനാൽ തൊ​ട്ടി​ൽ​പാ​ല​ത്തോ കു​റ്റ്യാ​ടി​യി​ലോ അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​ം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Description: Vehicles burning down at Kuttyadi Pass is a daily occurrence; 10 vehicles caught fire in three years, what is the reason behind the accident?