30 ഇടങ്ങളില്‍ ലൈന്‍ പൊട്ടി; മൂന്നിടങ്ങളില്‍ പോസ്റ്റ് തകര്‍ന്നു, കൊയിലാണ്ടി മേഖലയില്‍ വൈദ്യുതി പുനസ്ഥാപിക്കല്‍ വൈകിയേക്കും


കൊയിലാണ്ടി: കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായ കൊയിലാണ്ടി മേഖലയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത് വൈകുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മഴയില്‍ പലയിടത്തും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതിനകം തന്നെ 30 ഇടങ്ങളില്‍ ലൈന്‍ പൊട്ടിയതായി പരാതി ലഭിച്ചിട്ടുണ്ട്. മൂന്നിടങ്ങളില്‍ പോസ്റ്റ് തകര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ തെങ്ങ് വീണതായും പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊയിലാണ്ടി നഗരത്തിലെയെങ്കിലും വൈദ്യുതി ബന്ധം ഇന്ന് അര്‍ധരാത്രിയ്ക്ക് മുമ്പ് പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

നിലവില്‍ കണയങ്കോട് പാലംവരെയുള്ള സപ്ലൈയില്‍ തകറാരുകള്‍ പരിഹരിച്ചിട്ടുണ്ട്. ബപ്പന്‍കാട് വരെ വൈദ്യുതി പുനസ്ഥാപിക്കാനാണ് നോക്കുന്നത്. കോമത്തുകര ലൈനില്‍ എന്തോ വീണു കിടക്കുന്നതാണ് നിലവില്‍ ഇതിന് തടസം. ഉയര്‍ന്ന പ്രദേശമായതിനാല്‍ അത് നീക്കം ചെയ്യാന്‍ പ്രയാസമുണ്ട്. അതിനുള്ള ശ്രമത്തിലാണ് ജീവനക്കാരെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.