ജനകീയാസൂത്രണ പദ്ധതി; ഉപയോഗിച്ചത് കൃഷിഭവന് മുഖാന്തരം ലഭിച്ച നെല്‍വിത്ത്, മൂടാടി പഞ്ചായത്തില്‍ രണ്ടേക്കറില്‍ നട്ട കരനെല്‍കൃഷി വിളവെടുപ്പ് നടത്തി
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ നടപ്പാക്കിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശ്രീകുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കരപറമ്പില്‍ രണ്ടേക്കര്‍ സ്ഥലത്ത് നടുക്കണ്ടി മീത്തല്‍ ബിന്ദുരാമകൃഷ്ണനാണ് നെല്‍കൃഷി ചെയ്തത്.
കൃഷി ഭവന് മുഖാന്തിരം വിതരണം ചെയ്ത ജ്യോതി നെല്‍വിത്താണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. കാര്‍ഷിക കര്‍മ സേനയിലൂടെ തവിടുകളയാത്ത മൂടാടി അരിയാക്കി വില്‍ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ ലത കെ.പി, കൃഷി ഓഫീസര്‍ ഫൗസിയ, ഒ.രഘുനാഥ്, കെ. സദാനന്ദന്, സാവിത്രി എന്നിവര്‍ പങ്കെടുത്തു.