‘എന്തോ ഭാഗ്യത്തിന് ഞങ്ങള്‍ക്ക് ഒന്നും പറ്റിയില്ല, ഒറ്റ സെക്കന്‍ഡ് കൊണ്ട് എല്ലാം പൊട്ടിത്തെറിച്ചു’; കനത്ത മഴയിലും ഇടിയിലും മേപ്പയ്യൂര്‍ കല്ലങ്കിതാഴെ വീടിന് വന്‍നാശനഷ്ടം, സ്വിച്ച് ,ബോര്‍ഡുകള്‍ പൊട്ടിത്തെറിച്ചു


മേപ്പയ്യൂര്‍: ഇന്നലെ പെയ്ത കനത്തമഴയിലും ഇടിയിലും മേപ്പയ്യൂര്‍ പഞ്ചായത്തിലെ 12 ആം വാര്‍ഡില്‍ വീടിന് കനത്ത നാശനഷ്ടം. കല്ലങ്കിതാഴെ കുങ്കച്ചന്‍കണ്ടി നാരായണന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ പെയ്ത കനത്തമഴയ്ക്കും ഇടിയിലും വീടിന്റെ ജനല്‍പൊട്ടിതകരുകയും വൈദ്യുതി ഉപകരണങ്ങള്‍ മുഴുവനായും പൊട്ടിതെറിക്കുകയും ചെയ്തു. ശക്തമായ ഇടിമിന്നലില്‍ ചുമരിന് വിള്ളല്‍ വീണിട്ടുമുണ്ട്.

കനത്തമഴയായതിനാല്‍ മുറിയില്‍ ഇരിക്കുകയായിരുന്നു നാരായണനും ഭാര്യയും. ഒരു സെക്കന്‍ഡ് കൊണ്ടാണ് എല്ലാം പൊട്ടിത്തെറിച്ചതെന്നും ഭാഗ്യം കൊണ്ട് തങ്ങള്‍ക്ക് ഒന്നും പറ്റിയില്ലെന്നു നാരായണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്വിച്ച് ബോര്‍ഡുകളെല്ലാം പൊട്ടിത്തെറിച്ച് തകര്‍ന്നിട്ടുണ്ട്.

കറണ്ട് പോയതിനാല്‍ ടി.വിയും വാഷിംങ് മെഷീനും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.സി.ബി അധികൃതര്‍ ഇനന്‌ലെ തന്നെ സ്ഥലം സന്ദര്‍ശിച്ചു. വില്ലേജ് ഓഫീസര്‍ ഇന്ന് വീട് സന്ദര്‍ശിക്കും.