ഗുരുതരമായ അച്ചടക്കലംഘനമെന്ന് ഡി.സി.സി; കോണ്‍ഗ്രസ് കീഴരിയൂര്‍ മണ്ഡലം ബൂത്ത് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി


കീഴരിയൂര്‍: കോണ്‍ഗ്രസ് കീഴരിയൂര്‍ മണ്ഡലം ബൂത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് ബൂത്ത് പ്രസിഡന്റ് എന്‍.എം.പ്രജീഷിനെതിരെ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ നടപടിയെടുത്തത്.

സോഷ്യല്‍ മീഡിയകളിലൂടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും നേതാക്കളെ അവഹേളിക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടിയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. നേരത്തെ പ്രജീഷിനെ കോണ്‍ഗ്രസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. അതിനുശേഷവും ഗുരുതരമായ അച്ചടക്ക ലംഘനം ആവര്‍ച്ചിച്ചതായി ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് സംഘടനാവിരുദ്ധവും കടുത്ത അച്ചടക്ക ലംഘനവുമാണെന്ന് ഡി.സി.സി വ്യക്തമാക്കി.

Summary: The Congress Keezhriyur constituency booth president has been expelled from the party