‘പരമ്പരാഗതമായി പ്രവർത്തിക്കുന്ന തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിയിടുന്ന ഷോപ്പുകളെ നിയന്ത്രിക്കുക’; പയ്യോളിയില്‍ കെ.എസ്.ബി.എ കൊയിലാണ്ടി താലൂക്ക് സമ്മേളനം


പയ്യോളി: കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്റെ (കെ.എസ്.ബി.എ) 56 -മത് വാർഷിക കൊയിലാണ്ടി താലൂക്ക് സമ്മേളനം പയ്യോളിയിൽ സംഘടിപ്പിച്ചു. ദേശീയപാതയിൽ തിക്കോടിയിൽ അടിപ്പാത വേണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കുക, അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് ബിനാമി ഷോപ്പുകൾ തുറന്ന്‌ പരമ്പരാഗതമായി പ്രവർത്തിക്കുന്ന ബാർബർ തൊഴിലാളികളെയും കുടുംബത്തെയും പട്ടിണിയിലേക്ക് തള്ളിയിടുന്ന ഷോപ്പുകളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഞായറാഴ്ച പി.കെ നാണു നഗറില്‍ നടന്ന സമ്മേളനം കെ.എസ്.ബി.എ ജില്ലാ പ്രസിഡണ്ട് ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ.ടി ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ രവി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി കെ.പി സജീവൻ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

താലൂക്ക് ട്രഷറർ ശശി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി നാരായണൻ, ജില്ലാ ജോയിൻ സെക്രട്ടറി എംപ്രസീൽ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി രമേശൻ, ജില്ലാ കമ്മിറ്റി അംഗം കെ.കെ ബാബുരാജ്, ലേഡീ ബ്യൂട്ടീഷന്‍ ജില്ലാ പ്രസിഡണ്ട് ഷിന്ദു രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ജില്ലാ കമ്മിറ്റി അംഗം കെ.കെ ശശി നന്ദി പറഞ്ഞു. താലൂക്ക് പ്രസിഡണ്ടായി എം പ്രസീൽ, വൈസ് പ്രസിഡണ്ടുമാരായി ദേവാനന്ദൻ കെ.ടി, മനോജ് കുമാർ, താലൂക്ക് സെക്രട്ടറി കെ മുരളീധരൻ, ജോയിൻ സെക്രട്ടറിമാരായി കെ.ടി ഷാജി, കെ.എസ് രാജീവൻ, ഖജാൻജി വി ശശി എന്നിവരെ തിരഞ്ഞെടുത്തു.

Description: KSBA Koyilandy Taluk Conference at Payyoli