പേരാമ്പ്രയില്‍ ‘അസറ്റ് പേരാമ്പ്ര’യുടെ എൻ.എം.എം.എസ് കോച്ചിംഗ് ക്യാമ്പ്; പങ്കെടുത്തത് ആയിരത്തിലധികം വിദ്യാർത്ഥികൾ
പേരാമ്പ്ര: അസറ്റ് പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്) കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ഹാളിൽ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടി പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ ടി. സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ നേട്ടത്തിനായി ആവിഷ്കരിച്ച ക്യാമ്പിലൂടെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.
ചെയർമാൻ സി.എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഷൈജൽ ബാലുശേരി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയും, വ്യക്തിത്വ വികസസനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സൈലം സ്ഥാപനത്തിലെ അധ്യാപകരായ ആദർശ്, ജിനീഷ്, വൈശാഖ്, അമീൻ എന്നിവർ ക്ലാസുകൾ എടുത്തു.
ക്യാമ്പില്‍ ആയിരത്തിലധികം വിദ്യാർത്ഥികള്‍ പങ്കെടുത്തു. അസറ്റ് പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്നും, വിദ്യാർത്ഥികൾക്ക് സഹായകമായ ക്യാമ്പുകൾ കൂടുതൽ പ്രാവർത്തികമാക്കുമെന്നും ചെയർമാൻ സി.എച്ച് ഇബ്രാഹിംകുട്ടി ചടങ്ങില്‍ പ്രഖ്യാപിച്ചു.
നസീർ മാസ്റ്റർ നൊച്ചാട് സ്വാഗതം പ്രസംഗം നടത്തി. വി. കണാരൻ മാസ്റ്റർ, രജീഷ് സൈലം, സൗദ റഷീദ്, പി.സി സിറാജ്, ആർ.കെ മുനീർ മാസ്റ്റർ, എം.പി കുഞ്ഞമ്മദ്കുട്ടി, റഷീദ് ഫാനൂസ്, സി.എച്ച് അബ്ദുള്ള എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സി.എച്ച് രാജീവൻ നന്ദി പറഞ്ഞു. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായികളും, ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്ന പഠനോപകരണങ്ങളും വിതരണം ചെയ്തു.
Description: NMMS Coaching Camp by ‘Asset Perambra’ at Perambra