‘കര്‍ണ്ണികാരം’ കുടുംബ സംഗമവുമായി കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍


കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷകരുടെ കുടുബ സംഗമം സംഘടിപ്പിച്ചു. കോടതി പരിസരത്ത് ‘കര്‍ണ്ണികാരം’ എന്ന പേരില്‍ നടത്തിയ പരിപാടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് അനില്‍ (പോക്‌സോ) മുഖ്യഭാഷണം നടത്തി.


Latest News: ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/04/2022)- വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, സബ്ബ് ജഡ്ജ് അഷ്‌റഫ്, മജിസ്‌ട്രേറ്റ് ശ്രീജാ ജനാര്‍ദ്ദനന്‍ നായര്‍, മുന്‍സിഫ് ആമിന കുട്ടി, അഡ്വ.ബിനോയ് ദാസ്, അഡ്വ. സനുപ് ആനന്ദ് എന്നിവര്‍ സംസാരിച്ചു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ഉമേന്ദ്രന്‍ സ്വഗതവും അഡ്വ. ലീന നന്ദിയും പറഞ്ഞു. വിവിധ കലാമത്സരങ്ങളില്‍ വിജയിച്ച അഭിഭാഷകര്‍ക്കുള്ള സമ്മാനദാനം എം.എല്‍.എ. നിര്‍വ്വഹിച്ചു.