ഗാന്ധി സ്മൃതി യാത്രയും സ്മൃതി സംഗമവും; ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആചരിച്ച് കൊയിലാണ്ടി


കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി യാത്രയും സ്മൃതി സംഗമവും നടത്തി. കൊല്ലം ചിറ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്ന് ആരംഭിച്ച യാത്ര കൊല്ലം ടൗണില്‍ സമാപിച്ചു. ഗാന്ധി സ്മൃതി സംഗമം ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്തുക്കണ്ടി അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രെട്ടറി പി.കെ.അരവിന്ദന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ കെ.വിജയന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.പി.സി.സി മെമ്പര്‍ പി.രത്‌നവല്ലി, മുരളി തോറോത്ത്, രാജേഷ് കീഴരിയൂര്‍, തന്‍ഹീര്‍ കൊല്ലം, വി.ടി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

നടേരി ഭാസ്‌കരന്‍, ദാസന്‍ മരകുളത്തില്‍, പി.ടി.ഉമേന്ദ്രന്‍, സുനില്‍ കുമാര്‍ പി.വി, ഉണ്ണികൃഷ്ണന്‍ മരളൂര്‍, നാണി പി.പി, തങ്കമണി.കെ, സുമതി.കെ.എം, ജിഷ പുതിയേടത്ത്, സന്തോഷ് കുമാര്‍.പി.വി, ഷൈലേഷ് പെരുവട്ടൂര്‍, മുരളി പാറാട്ട്, ശ്രീജിത്ത്.ആര്‍.ടി, ബജീഷ് തരംഗിണി, മാണിക്യം വീട്ടില്‍ സുരേഷ്, ബാബു കൊറോത്തു, തൈകണ്ടി സത്യന്‍, ഭാസ്‌കരന്‍.കെ.കെ, സന്തോഷ് പെരുവട്ടൂര്‍, മറുവട്ടം കണ്ടി ബാലകൃഷ്ണന്‍, വിജയന്‍, പഞ്ഞാട്ട് ഉണ്ണി, പ്രിയദര്‍ശിനി സജീവന്‍ എന്നിവര്‍ ഗാന്ധി സ്മൃതി യാത്രക്ക് നേതൃത്വം നല്‍കി. ഷൈജു.ടി.ടി സ്വാഗതവും ഷംനാസ് എം.പി നന്ദിയും പറഞ്ഞു.

കോണ്‍ഗ്രസ് 114ാം ബൂത്ത് ഗാന്ധിജയന്തി ആഘോഷം

കുനിയില്‍ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി. ജിഷ പി.പി അധ്യക്ഷയായി. രവീന്ദ്രന്‍ വള്ളില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.രാഘവന്‍ മാസ്റ്റര്‍ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്റെ സത്യാന്വേഷണ പരീക്ഷണ കഥ എല്ലാവര്‍ക്കും കൈമാറി. നസീമ ചാത്തോത്ത്, അര്‍ച്ചന.പി, സുഷമ ടീച്ചര്‍, ലളിത.കെ എന്നിവര്‍ സംസാരിച്ചു. മേഘ്‌ന.ആര്‍, അപര്‍ണ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇല്ലത്ത് താഴെ- നടേരി റോഡും പരിസരവും ശുചീകരിച്ച് ഉജ്ജ്വല റസിഡന്റ്‌സ് അസോസിയേഷന്‍


വിയ്യൂര്‍: ‘ഉജ്ജ്വല’ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ‘ഗാന്ധിജയന്തി’ ദിനത്തില്‍ ഇല്ലത്ത്താഴ-നടേരി റോഡും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എ.വി.അനില്‍കുമാര്‍, സെക്രട്ടറി ടി.പി. ബാബു, ട്രഷറര്‍ ടി.കെ.ഹര്‍ജിത്ത്‌സാബു, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ടി.പി.വേലായുധന്‍, ടി.പി.രാജേഷ്, ടി.പി.ലെനീഷ്, എ.കെ.ശ്രീജ, ഇ.മിനി, ടി.എം.നാരായണന്‍, ടി.കെ.രാജേഷ്‌കുമാര്‍, പി.വി.സുരേന്ദ്രന്‍, പി.വി.രമേശന്‍, ബിവിത, കെ.വി.ചന്ദ്രന്‍, പി.ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഗാന്ധി ക്വിസ് മത്സം സംഘടിപ്പിച്ച് നടുവണ്ണൂരിലെ ചോല കലാ സാംസ്‌കാരിക വേദി

നടുവണ്ണൂര്‍ : ഗാന്ധി ജയന്തി ദിനത്തില്‍ കോട്ടൂര്‍ പടിയക്കണ്ടിയില്‍ ചോല കലാ സാംസ്‌കാരിക വേദി ‘ജീവിതം സന്ദേശം’ എന്ന പേരില്‍ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു. പടിയക്കണ്ടി ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി ഹാളില്‍ നടന്ന മത്സരത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 49 കുട്ടികള്‍ പങ്കെടുത്തു.

സെക്രട്ടറി സുധീഷ് കോട്ടൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നങ്ങാറത്ത് മഹേന്ദ്രന്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ ചലച്ചിത്രനടനും മാധ്യമപ്രവര്‍ത്തകനുമായ കെ.കെ.മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറയില്‍ സത്യന്‍, മുഹമ്മദ്.സി അച്ചിയത്ത് എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി. സമ്മാനദാന ചടങ്ങില്‍ സര്‍വ്വോദയം ട്രസ്റ്റ് ചെയര്‍മാനും ഗാന്ധി പീസ് പുരസ്‌കാര ജേതാവുമായ കെ.പി.മനോജ് കുമാര്‍ വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ദക്ഷിണ കാര്‍ത്തിക, ആര്യശ്രീ. കെ.എസ്, ശ്രീലക്ഷ്മി.കെ എന്നിവര്‍ ഒന്നാം സ്ഥാനവും ആദിദേവ്.എന്‍. പി, മയൂഖ്. വി, നിവേദിത എന്നിവര്‍ രണ്ടാം സ്ഥാനവും പൃഥ്വി കൃഷ്ണ, അയന.സി.പി, പാര്‍വ്വതി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചോല ജോയിന്റ് സെക്രട്ടറി ജെജീഷ് കിനാത്തില്‍ നന്ദി പറഞ്ഞു.

കൊയിലാണ്ടിയില്‍ ഗാന്ധി സ്മൃതി സദസ്സുമായി എന്‍.സി.പി

കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തില്‍ എന്‍.സി.പി.കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടന്ന ഗാന്ധി സ്മൃതി സംഗമം യോഗം എന്‍.സി.പി.സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് സി.രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി.എം കോയ, അവിണേരി ശങ്കരന്‍, കെ.കെ.ശ്രീഷു, ഒ.രാഘവന്‍, ചേനോത്ത് ഭാസ്‌കരന്‍, കെ.കെ.നാരായണന്‍, രവീന്ദ്രന്‍ എടവനകണ്ടി, പി.വി.സജിത്ത്, എം.എ ഗംഗാധരന്‍, പത്താലത്ത് ബാലന്‍, പി.എം.ബി.നടേരി, ടി.എം.ശശിധരന്‍, ശിവന്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിക്ക് മുന്‍പ് പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.

ഗാന്ധി ജയന്തി ദിനത്തില്‍ വിവിധ പരിപാടികളുമായി ശ്രീവാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കീഴരിയൂര്‍: ഗാന്ധിജയന്തി ദിനത്തില്‍ ശ്രീവാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 8. 30ന് സ്‌കൂളും പരിസരവും ശുചീകരിച്ചു. തുടര്‍ന്ന് കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥശാലയും എന്‍.എസ്.എസ് യുണിറ്റും സംയുക്തമായി ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധിജിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി.

ഗാന്ധിയന്‍ ആശയങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ഗ്രന്ഥശാല പ്രവര്‍ത്തകരായ ഐ ശ്രീനിവാസന്‍ മാസ്റ്റര്‍, വി.പി.സദാനന്ദന്‍ മാസ്റ്റര്‍, ആതിര വിനോദ് എന്നിവര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. ഗ്രന്ഥശാല ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ 15 എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ഡാറ്റ എന്‍ട്രി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. വയനാടിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ബാക്കിയുള്ള 85 എന്‍എസ്എസ് വോളണ്ടിയേഴ്‌സ് സ്‌ക്രാപ്പ് ചലഞ്ചുമായി കീഴരിയൂര്‍ പഞ്ചായത്തിലെ 7,8,9 10 വാര്‍ഡുകള്‍ നിന്നും സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി, അഞ്ചന സുരേഷ്, ദേവനന്ദ, ചേതസ്, സായന്ത്എന്നിവര്‍ നേതൃത്വം നല്‍കി.