പല തവണ ഉപദ്രവിച്ചു; പേരാമ്പ്രയില്‍ പതിനൊന്നു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന്‍ റിമാന്‍ഡില്‍


Advertisement

പേരാമ്പ്ര: പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അറുപത്കാരനെ റിമാന്‍ഡ് ചെയ്തു. എടവരാട് തെക്കേ വീട്ടില്‍ മീത്തല്‍ കുഞ്ഞബ്ദുള്ള (60)യാണ് റിമാന്‍ഡ് ചെയ്തത്.

Advertisement

പല തവണയായി ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉപദ്രവിച്ച വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Advertisement

ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണം സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Summary: An elderly man who sexually assaulted an eleven-year-old girl in Perampra is on remand

Advertisement