”ദേവസ്വം ഫണ്ടില്‍ നിന്നും അനധികൃതമായി പണം പിന്‍വലിച്ച നടപടി അന്വേഷിക്കുക” കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്രസമിതിയുടെ പ്രാര്‍ത്ഥനാ സംഗമം


കൊല്ലം: ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാസംഗമം സംഘടിപ്പിച്ചു. ദേവസ്വം ഫണ്ടില്‍ നിന്നും അനധികൃതമായി പണം പിന്‍വലിച്ച നടപടി അന്വേഷിക്കുക, ദേവസ്വംഫണ്ടിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക, ക്ഷേത്രഭരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന സംഗമം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇ.എസ്.രാജന്‍ ഉദ്ഘാടനം ചെയ്തു.

കോടികള്‍ നിക്ഷേപമായുള്ള ദേവസ്വം ഫണ്ട് ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാന്‍ കഴിയുന്നത് ക്ഷേത്രത്തിന്റെയും, ഭക്തജനങ്ങളുടേയും താല്പര്യങ്ങള്‍ക്ക് എതിരാണ്.സസാമ്പത്തിക ക്രമക്കേടിന് ഉത്തരവാദികളായവരുടെ പേരില്‍ ശക്തമായ നടപടി വേണമന്നും, മലബാര്‍ ദേവസ്വം ബോര്‍ഡധികാരികള്‍ പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സമിതി പ്രസിഡണ്ട് വി.വി.ബാലന്‍ അധ്യക്ഷം വഹിച്ചു. വി.വി.സുധാകരന്‍, അഡ്വ. ടി.കെ.രാധാകൃഷ്ണന്‍, എന്‍.വി.വത്സന്‍, മുണ്ടയ്ക്കല്‍ ദേവി അമ്മ, ശശിധരന്‍ കോമത്ത്, ശശീന്ദ്രന്‍ മുണ്ടയ്ക്കല്‍, എം.എ.ഗംഗാധരന്‍, പി.വേണു, എന്‍.എം.വിജയന്‍, സി.പി.പ്രജോദ്, അനൂപ്.വി.കെ, പ്രേമന്‍ നന്മന, കെ.പി.ചന്ദ്രന്‍, സി.കെ.ശശീന്ദ്രന്‍, പ്ര ഭീഷ്.കെ.എം, ജയചന്ദ്രന്‍.പി, അശോകന്‍.കെ, സജിത്ത് കുമാര്‍.ടി, ജയരാജ്.എം.വി, കെ.പി.ബാബുരാജ്, ഇ.വേണു, കെ.നിഷാന്ത് എന്നിവര്‍ സംസാരിച്ചു.

Summary: Prayer meeting of the temple committee demanding a thorough investigation into the financial irregularities in the Kollam Pisharikav temple.