ജനഹൃദയങ്ങളില്‍ ഇടം നേടി മുന്നോട്ട്‌; ഹസ്തയുടെ കാരുണ്യം അരിക്കുളത്തും, മൂന്നാമത് നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു


Advertisement

അരിക്കുളം: പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഹസ്ത ഉത്തമ മാതൃകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Advertisement

ആരംഭിച്ച് ചുരുങ്ങിയ മാസത്തിനുള്ളില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഹസ്ത ജനഹൃദയങ്ങളില്‍ ഇടം നേടിയെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഹസ്തക്ക് സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഹസ്ത നിര്‍മിക്കുന്ന
അരിക്കുളം ഏക്കാട്ടൂര്‍ കല്ലാത്തറമ്മല്‍ ഗിരീഷിനും കുടുംബത്തിനും നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ആണ് നടന്നത്.

Advertisement

ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.എം രാജന്‍ മാസ്റ്റര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍, കെ. അഷറഫ് മാസ്റ്റര്‍, ഇ.കെ അഹമ്മദ് മൗലവി, എന്‍.കെ അഷറഫ്, ശശി ഊട്ടേരി, കെ. പ്രദീപന്‍, കെ. .കെ കോയക്കുട്ടി, പത്മനാഭന്‍ പുതിയേടത്ത്, അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, ശ്രീധരന്‍ കണ്ണമ്പത്ത്, കെ. ശ്രീകുമാര്‍, അമ്മദ് പൊയിലങ്ങല്‍, സുമേഷ് സുധര്‍മന്‍, സി. മോഹന്‍ദാസ്, ഉമ്മര്‍ തണ്ടോറ, വി.ഡി വിനൂജ് എന്നിവര്‍ സംസാരിച്ചു.

Advertisement