പ്രിയ ഗുരുവിന് പൊന്നാട അണിയിച്ച് ആദരം; കാഞ്ഞിലശ്ശേരി ചേതന യോഗ സെന്റര്‍ സംഘടിപ്പിച്ച യോഗ ശിബിരം സമാപിച്ചു


ചേമഞ്ചേരി: ചേതന യോഗ സെന്റര്‍ കാഞ്ഞിലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗ ശിബിരത്തിന്റെ നാലാം ബാച്ച് സമാപിച്ചു. നായനാര്‍ സ്മാരക മന്ദിരത്തില്‍ സമാപനയോഗം നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

പി. രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിന്ദു സോമന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ യോഗാചാര്യന്‍ മധുസൂതനനെ പൊന്നാട അണിയിച്ച് ആദരിച്ചു. വി.കെ അശോകന്‍, ഗീതാ പ്രദീപ് എന്നിവര്‍ ആശംസക അര്‍പ്പിച്ച് സംസാരിച്ചു. ജയശ്രീ ബാലന്‍ നന്ദി പറഞ്ഞു.

Summary:The fourth batch of yoga camp organized under the auspices of Chetana Yoga Center Kanjilassery has concluded.