നബിസ്‌നേഹ ഘോഷയാത്രയും മീലാദ് സമ്മേളനവും; ഒക്ടോബര്‍ രണ്ടിലെ മീലാദ് ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളില്‍ പയ്യോളിയിലെ സുന്നി പ്രവര്‍ത്തകര്‍


പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റി പരിധിയിലുള്ള മഹല്ലുകളും സമീപ മഹല്ലുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സുന്നി പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരുടെയും സംയുക്താഭിമുഖ്യത്തില്‍ പയ്യോളിയില്‍ നടത്തപ്പെടുന്ന മീലാദ് ആഘോഷ കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. പയ്യോളി ബീച്ച് റോഡില്‍ ലയണ്‍സ് ക്ലബ്ബിന് എതിര്‍വശത്തുള്ള എം സി അബ്ദുറഷീദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഒക്ടോബര്‍ രണ്ടിന് ബുധനാഴ്ച വൈകിട്ട് നടക്കുന്ന ആഘോഷ പരിപാടികളില്‍ സയ്യിദുമാര്‍ ഉള്‍പ്പെടെ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഇരുവിഭാഗം സുന്നികളിലെ പണ്ഡിതരും നേതാക്കളും സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി വൈകുന്നേരം നാല് മണിക്ക് നബി സ്‌നേഹ ഘോഷ യാത്രയും, ഏഴ് മണിക്ക് മൗലിദ് ആസ്വാദന സദസ്സും, ശേഷം വിപുലമായ മീലാദ് സമ്മേളനവും നടക്കും. 101 അംഗ സ്വാഗതസംഘം കമ്മിറ്റിയിലെ സബ് കമ്മിറ്റി അംഗങ്ങളെല്ലാവരും ഓഫീസ്ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുന്നാസര്‍ സഖാഫി തിക്കോടി ഉദ്ഘാടനം ചെയ്തു. അര്‍ഷാദ് ദാരിമി പങ്കെടുത്തു.സ്വാഗത സംഘം കണ്‍വീനര്‍ എം.സി.അബ്ദുറഷീദ് സ്വാഗതവും, കെ.പി.ട്രഷറര്‍ അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.