തിരുവങ്ങൂര്‍ സ്‌കൂളിലെ കുഞ്ഞുകുട്ടികളുടെ പഠനം കൂടുതല്‍ സൗകര്യത്തോടെ; പി.ടി.എ നിര്‍മ്മിച്ച ഹൈടെക് നഴ്‌സറി തുറന്നു


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ നിര്‍മ്മിച്ച ഹൈടെക് നഴ്‌സറി കെട്ടിടം ഷാഫി പറമ്പില്‍ എം.പി.ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീലഎം.എല്‍.എ.അധ്യക്ഷയായി. കെട്ടിടം നിര്‍മിക്കാന്‍ സൗജന്യമായി ഭൂമി നല്‍കിയ മുന്‍ പി.ടി.എ.പ്രസിഡന്റ് കണ്ണന്‍ കടവ് അഹമ്മദ് കോയ ഹാജിയെ ചടങ്ങില്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, സിന്ധു സുരേഷ്, ഷീബ ശ്രീധരന്‍, അതുല്യ ബൈജു, വിജയന്‍ കണ്ണഞ്ചേരി, ഷബ്‌ന ഉമ്മാരിയില്‍, പി.ടി.എ.പ്രസിഡന്റ് വി.മുസ്തഫ, പ്രിന്‍സിപ്പല്‍ ടി.കെ ഷെറീന, പ്രധാന അധ്യാപിക കെ.കെ.വിജിത, മാനേജര്‍ ടി.കെ.ജനാര്‍ദ്ദനന്‍, എ.പി.സതീശ് ബാബു, പി.കെ.അനീഷ്, സി.ബൈജു, കെ.കെ.ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.