കാണാതായ മുചുകുന്ന് സ്വദേശിയായ മധ്യവയസ്‌ക്കനെ മൂടാടി ഹില്‍ബസാര്‍ മുഹ്യുദ്ദീന്‍ പള്ളിയ്ക്ക് സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കൊയിലാണ്ടി: കാണാതായ മൂചുകുന്ന് സ്വദേശിയായ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂടാടി ഹില്‍ബസാര്‍ മുഹ് യുദ്ദീന്‍ പള്ളിയ്ക്ക് സമീപമുള്ള കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 9.30 തോടെയാണ് സമീപത്തെത്തിയ പരിസരവാസികളാണ് മൃതദേഹം കണ്ടത്.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് മുചുകുന്ന് പുനത്തില്‍ വളപ്പില്‍ കുഞ്ഞമ്മദ്(52) നെ കാണാതായത്. ഫോണും വാഹനവും ഒന്നും എടുക്കാതെയായിരുന്നു വീട്ടില്‍ നിന്നും പോയിരുന്നത്. പ്രദേശത്ത് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.നിലവില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.

ഭാര്യ: റഷീദ.
മക്കള്‍: റസാഖ്, റഷീഖ്.