കൊയിലാണ്ടിയില്‍ വീണ്ടും ബൈക്ക് മോഷണം; റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കീഴരിയൂര്‍ സ്വദേശിയായ രാജീവന്റെ Kl 56 S 8609 ബ്ലാക് പള്‍സര്‍ ആണ് കാണാതായിരിക്കുന്നത്. 23 ന് രാത്രി 8.30 ന് മാജിദ ബില്‍ഡിങ്ങിനു താഴെ നിര്‍ത്തിയിട്ട നിര്‍ത്തിയിട്ടിരുന്നതായിരുന്നു ബൈക്ക് .

തിരിച്ച് 24 ന് രാത്രി 12.30 ന് വന്ന് നോക്കിയപ്പോള്‍ ബൈക്ക് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് കാണാനില്ലെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കണ്ടുകിട്ടുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കുക. ഫോണ്‍: 9496212825.

Summary: complaint-that-the-bike-parked-on-the-railway-station-road-was-stolen.