പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനം; പോഷകാഹാര പ്രദര്‍ശനം, അനീമിയ സ്‌ക്രീനിംഗ് ക്യാമ്പ് തുടങ്ങി നിരവധി പരിപാടികള്‍, പോഷന്‍ മാസാചരണം സംഘടിപ്പിച്ച് പന്തലായനി ഐ.സി.ഡി.ഏസ്


ചേമഞ്ചേരി: ചേമഞ്ചേരിയില്‍ വനിതാശിശുവികസനവകുപ്പ് പന്തലായനി ഐ.സി.ഡി.ഏസിന്റെ ആഭിമുഖ്യത്തില്‍ പ്രൊജക്ട് തല പോഷന്‍ മാസാചരണം സംഘപ്പിച്ചു. ചേമഞ്ചേരി എഫ്.എഫ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ പോഷകാഹാര പാചകമത്സരം, ന്യൂട്രീഷന്‍ ക്വിസ്സ്, പോഷകാഹാര പ്രദര്‍ശനം, അനീമിയ സ്‌ക്രീനിംഗ് ക്യാമ്പ്, ഭക്ഷ്യസുരക്ഷബോധവല്‍ക്കരണം എന്നിവ സംഘടിപ്പിച്ചു.

തുടര്‍ന്ന് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിര്‍വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ബിന്ദു സോമന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷീബ കെ.ജെ, സി.ഡി പി.ഒ ധന്യ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അതുല്യ ബൈജു, സുധ, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ശ്രീമതി. രമ്യ,അംബിക,രാജലക്ഷ്മി,അഞ്ജലി,അങ്കണവാടി പ്രവര്‍ത്തരായ ജീജ, ഉഷ, സൂലീജ, ഉഷ.കെ എന്നിവര്‍ സംസാരിച്ചു.