മൂടാടിയിൽ യുവാവും യുവതിയും ട്രെയിനിടിച്ച് മരിച്ച നിലയിൽ


മൂടാടി: മൂടാടിയിൽ ട്രെയിനിടിച്ച് രണ്ടു മരണം. മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ സമീപമാണ് യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമാണു സംഭവം.

മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിലാണ്. ഏകദേശം30 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന യുവാവും യുവതിയുമാണ് മരണമടഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.