”പലസ്തീനില്‍ നടക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടക്കൊല അവസാനിപ്പിക്കുക” പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനം


പയ്യോളി: പലസ്തീനില്‍ നടക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ബാലസംഘം കോഴിക്കോട് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പയ്യോളി ഇരിങ്ങല്‍ സര്‍ഗാലയില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെയും സംഘടന റിപ്പര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പതിനാറ് ഏരിയയിലെ കൂട്ടുകാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ബാലസംഘം സംസ്ഥാന സെക്രട്ടറി എന്‍.ആദില്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ.ലതിക, സംസ്ഥാന ജോ:സെക്രട്ടറി ഹാഫിസ് നൗഷാദ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വിജയ കുമാര്‍, സംസ്ഥാന ജോ:കണ്‍വീനര്‍ മീര ദര്‍ശക്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ടി.സപന്യ, സി.അപര്‍ണ, വി.സുന്ദരന്‍, പി.ശ്രീദേവ്, സി.അഭയ് രാജ് എന്നിവര്‍ സംസാരിച്ചു. കെ.ക.അനുവിന്ദ നന്ദി പറഞ്ഞു.

ഭാരവാഹികളായികെ.കെ.അനുവിന്ദ (പ്രസിഡന്റ്), എന്‍.അഭിനവ്, റീഥിക റിയ (വൈസ് പ്രസിഡന്റ്), സി.അഭയ് രാജ് (സെക്രട്ടറി), കെ.അമൃത്, ഷിയോണ്‍ (ജോ:സെക്രട്ടറി), വി.സുന്ദരന്‍ (കണ്‍വീനര്‍), സി.ബാബു, ടി.ഷീബ (ജോ:കണ്‍വീനര്‍), പി.ശ്രീദേവ് (കോ:ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലയിലെ പതിനാറ് ഏരിയയിൽനിന്നായി 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 3500റോളം യൂണിറ്റ് സമ്മേളനങ്ങളും 262 മേഖലാ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് കുട്ടികളുടെ നേതൃത്വം പയ്യോളിയിലെ സർഗാലയയിൽ സമ്മേളിച്ചത്.

Summary: Kozhikode District Conference of balasangam demanding an end to the massacre of children in Palestine