കൊയിലാണ്ടിയിൽ പുതിയ താലൂക്ക് ഹോമിയോ ആശുപത്രി കെട്ടിടം ഉടൻ വരുന്നു…


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം ഉടൻ വരുന്നു. ഒരു കോടി 12 ലക്ഷം രൂപയുടെ പുതിയ ബ്ലോക്ക് കെട്ടിടമാണ് കൊയിലാണ്ടിയിൽ ഉയരുന്നത്. പുതിയ കെട്ടിടത്തിൽ ഒ.പി. ബ്ലോക്ക്, പാലിയേറ്റീവ് വിഭാഗം എന്നിവയാവും പ്രവർത്തിക്കുക.

സർക്കാറിന്റെ എൻ.എ.എം. പദ്ധതി പ്രകാരം 75 ലക്ഷം രൂപയും നഗരസഭ ഫണ്ടിൽ നിന്നും 37 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പണിയുക. ഇപ്പോൾ പ്രവർത്തിക്കുന്ന ഹോമിയോ കെട്ടിടത്തിനടുത്ത് തന്നെയായിരിക്കും പുതിയ ബ്ലോക്കും നിർമ്മിക്കുക. ഹെൽത്ത് മിഷന്റെ മേൽനോട്ടത്തിൽ എച്ച്.എൽ.എൽ. ആണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.