മാളിക്കടവ് ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 24 ന്; വിശദമായി നോക്കാം


കോഴിക്കോട് : മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ കോസ്മെറ്റോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു.


യോഗ്യത

ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മറ്റോളജി എന്നിവയില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (സ്വകാര്യമേഖലയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും).

യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം സെപ്തംബര്‍ 24 ന് രാവിലെ 11 മണിക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2373976.