കാട്ടിലപ്പീടികയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി; അപകടത്തില്‍പ്പെട്ടത് ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്



ചേമഞ്ചേരി:
കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. എം.എസ്.എസ് സ്‌കൂളില്‍ സി.ടി.മെറ്റല്‍സ് എന്ന കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എ.ഐ ട്രാവല്‍സ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. അപകട സമയത്ത് ബസില്‍ 30ഓളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും രക്ഷപ്രവർത്തനം നടത്തുകയാണ്.