മെഹ്ഫിലെ അഹ്‌ലു ബൈത്തിനൊരുങ്ങി കൊയിലാണ്ടി; വലിയകത്ത് പള്ളിക്ക് സമീപം കൊടിയേറ്റം


കൊയിലാണ്ടി: മണ്ഡലം എസ്.വൈ.എസ് മെഹ്ഫിലെ അഹ് ലുബൈത്തിന് ഇന്നലെ കൊടിയേറി. വൈകുന്നേരം നാലുമണിക്ക് കൊയിലാണ്ടി വലിയകത്ത് പള്ളിക്ക് സമീപമാണ് കൊടിയേറ്റം നടന്നത്.

ഹാഫിള് സയ്യിദ് ഹുസ്സൈന്‍ ബാഫഖി, എ.പി.പി തങ്ങള്‍ കാപ്പാട്, മുഹമ്മദ് ഐദ്രൂസ് (നജും), സയ്യിദ് അലവി ഐദ്രൂസ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് താഹ ബാഫഖി അല്‍ മുന, സയ്യിദ് ആരിഫ് അന്‍വര്‍ മുനഫര്‍ എന്നിവര്‍ ചേര്‍ന്ന് ഒരേ സമയം ഏഴ് പതാകകള്‍ ഉയര്‍ത്തി. തുടര്‍ന്ന് സ്വാഗതസംഘം കമ്മിറ്റിയുടെ പ്രഖ്യാപനം പി.എം.എസ് തങ്ങള്‍ കാപ്പാട് നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് ഹാമിദ് ബാത്ത അധ്യക്ഷനായി. എ.പി.പി തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് ഹാരിസ് ബാഫഖി, എ.അസീസ് (കൗണ്‍സിലര്‍) സയ്യിദ് ഹാശിം ജിഫ്രി ,സയ്യിദ് അന്‍വര്‍ മുനഫര്‍, സയ്യിദ് അബ്ദുള്ള ഹൈദ്രൂസ്, ടി.മൊയ്തുഹാജി സംസാരിച്ചു.

മെഹ്ഫിലെ അഹ്‌ലു ബൈത്ത് സെപ്റ്റംബര്‍ 29 ന് വൈകുന്നേരം ആറുമണിക്ക് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച്ച് നടക്കും.