തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നോക്കുന്നവരാണോ?; കോഴിക്കോട് കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു, വിശദമായി അറിയാം


കോഴിക്കോട് : കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഹാര്‍ഡ്വേര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നീകോഴ്സുകളാണുള്ളത്.

താത്പര്യമുള്ളവര്‍ രേഖകളുമായി സെന്ററില്‍ ഹാജരാവണം. ഫോണ്‍: 0495 2301772.