പഴകിയ മത്സ്യം ആൾപെരുമാറ്റമില്ലാത്ത സ്ഥലത്ത് തള്ളി തിരിച്ച് പോകുന്നതിനിടെ പണികിട്ടി; ലോറിയുടെ ടയർ ചതുപ്പിൽ താഴ്ന്നു ; അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പൊക്കി നാട്ടുകാർ
പയ്യോളി: അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാര്‍. ഇന്ന് വൈകുന്നേരമാണ് സംഭവം. അയനിക്കാട് മഠത്തില്‍ മുക്കിലെ ചതുപ്പിലാണ് പിക്കപ്പ് ലോറിയില്‍ കൊണ്ടുവന്ന ദുര്‍ഗന്ധം വമിക്കുന്ന മത്സ്യങ്ങള്‍ നിക്ഷേപിച്ചത്.ജനവാസം അധികമില്ലാത്ത ഈ സ്ഥലത്ത് KL 65N 5570 എന്ന പിക്കപ്പ് ലോറിയിലെത്തിയ സംഘം മത്സ്യം ചതുപ്പില്‍ തള്ളിയ ശേഷം തിരിച്ച് പോകുന്നതിനിടെ ലോറി ചെളിയില്‍ താഴുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദുര്‍ഗന്ധം വമിക്കുന്ന മത്സ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ലോറിക്കാരെ തടയുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ ആരോഗ്യവിഭാഗം കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.