”പ്രവാസലോകത്ത് ജീവിക്കുമ്പോഴും ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ് ജീവകാരുണ്യപരമായി ഇടപെടുന്ന നടുവണ്ണൂരകം”; കിടപ്പുരോഗികള്‍ക്ക് ഓണസമ്മാനവുമായി നടുവണ്ണൂരിലെ പ്രവാസി കൂട്ടായ്മ


Advertisement

നടുവണ്ണൂര്‍: നടുവണ്ണൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിചരണത്തില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്കായി ഒരു സമ്മാനവുമായാണ് യു.എ.ഇയിലെ നടുവണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയാണ് നടുവണ്ണൂരകം പ്രവര്‍ത്തകര്‍ ഇത്തവണ എത്തിയത്. അറുപത്തിരണ്ട് കിടപ്പുരോഗികള്‍ക്കായി ഓണസമ്മാനമെന്നോണം കിറ്റുകള്‍ അവര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഏല്‍പ്പിച്ചു.

Advertisement

നടുവണ്ണൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിചരണത്തില്‍ കഴിയുന്ന മുഴുവന്‍ കിടപ്പുരോഗികള്‍ക്കും നടുവണ്ണൂരകം പ്രവര്‍ത്തകര്‍ ഓണക്കിറ്റുകള്‍ നല്‍കിയത്. പ്രവാസലോകത്ത് ജീവിക്കുമ്പോഴും സ്വന്തം ഗ്രാമത്തിലെ ഓരോ സ്പന്ദങ്ങളും അറിഞ്ഞും അന്വേഷിച്ചും ജീവകാരുണ്യപരമായി ഇടപെടുന്ന നടുവണ്ണൂരകം പ്രവര്‍ത്തകരെ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ അഭിനന്ദിച്ചു. വിഭിന്നതകള്‍ക്കൊക്കെ അതീതമായി മാനവികതയെ മുറുകെ പിടിക്കുന്ന നടുവണ്ണൂരിന്റെ സാംസ്‌കാരിക സാമൂഹ്യ പൈതൃകത്തിന്റെ തുടിപ്പുള്ള ഉദാഹരണമാണ് പാലിയേറ്റിവ് സൊസൈറ്റിയെന്നും അവരുടെ കാരുണ്യ സംരംഭങ്ങളില്‍ പങ്കാളികളാവുന്നത് നടുവണ്ണൂരകത്തിന് അഭിമാനകരമാണെന്നും നടുവണ്ണൂരകം ഭാരവാഹികള്‍ പറഞ്ഞു.

Advertisement

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ മാസ്റ്റര്‍ നടുവണ്ണൂരകം പ്രതിനിധികളായ കെകെ മൊയ്തീന്‍ കോയ, നിജീഷ് വിനോയ് കാഞ്ഞിക്കാവ്, എ.പി. ഷാജി എന്നിവരില്‍ നിന്ന് 62 കിറ്റുകള്‍ ഏറ്റുവാങ്ങി. പാലിയേറ്റിവ് സൊസൈറ്റി പ്രസിഡന്റ് മലോല്‍ പി.നാരായണന്‍ മാസ്റ്റര്‍ ചടങ്ങില്‍ ആധ്യക്ഷത വഹിച്ചു. കെ.മൊയ്തു മാസ്റ്റര്‍, പി.കെ. നാരായണന്‍ മാസ്റ്റര്‍, ഇബ്രാഹിം മണോളി, എന്‍. ആലി, എം.കെ. ബാബു, പി.സുധന്‍, അബ്ദുറഹ്‌മാന്‍ തിരുമംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു. ഉമ്മര്‍ കോയ ഒതയോത്ത്, ഹഫ്സല്‍ കെ.പി എന്നിവര്‍ നേതൃത്വം നല്‍കി. സൊസൈറ്റി സെക്രട്ടറി സി.എം. നാരായണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് യു.കെ.ഇസ്മായില്‍ നന്ദിയും പറഞ്ഞു.

Advertisement

Summary: Naduvannur expatriate association with Onam gifts to bed ridden patients