പിടിച്ചുപറി, ദേഹോപദ്രവം, മയക്കുമരുന്ന് തുടങ്ങി ഏഴോളം കേസുകള്‍; കോഴിക്കോട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു


കോഴിക്കോട് : ജില്ലയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് പള്ളിക്കണ്ടി എസ്.വി ഹൗസില്‍ യാസില്‍ (ചിപ്പു) (34) എന്നയാളെയാണ് കാപ്പചുമത്തി സിറ്റി പോലീസ് ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ കസബ പോലീസ് സ്‌റ്റേഷനില്‍ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മയക്കുമരുന്ന് കേസ്, പിടിച്ചുപറി, ദേഹോപദ്രവം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിര ഉള്ളത്. ഇതില്‍ മൂന്ന് പിടിച്ചുപറി കേസുകളും രണ്ട് ദേഹോപദ്രവം നടത്തിയതിനും രണ്ട് തവണ മയക്കുമരുന്ന് പിടിച്ചതിലുമാണ് കേസ്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട് ജില്ലാ കലക്ടര്‍ കാപ്പ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 11.09.2024 ന് പന്തീരങ്കാവ് പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു.

Summary: A young man accused in several cases in the district was charged with CAPPA and sent to jail.