പൊതുനിരത്തില്‍ വാഹനങ്ങളിലെ ഡോറുകളില്‍ കയറിയിരുന്ന് ആഘോഷം; ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തില്‍ എം.വി.ഡി. കേസ്, വീഡിയോ കാണാം


കോഴിക്കോട്: ഫറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആഢംബര വാഹനങ്ങളില്‍ നടുറോട്ടില്‍ നടത്തിയ അഭ്യാസത്തെ തുടര്‍ന്ന് കേസെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. ക്യാംപസിന് പുറത്ത് പൊതുനിരത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ വാഹനത്തിന്റെ ഡോറിന് മുകളില്‍ കയറിയിരുന്ന് അഭ്യാസ പ്രകടനം നടത്തിയത്.

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് എം.വി.ഡി കേസെടുത്തിരിക്കുന്നത്. വാഹനമോടിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സ് അടക്കമുണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ ഇവ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.

വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്ന കാര്യവും മോട്ടോര്‍ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഫോക്സ്വാഗണ്‍ പോളോ, ഔഡി, മഹീന്ദ്ര ഥാര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങി രൂപമാറ്റം വരുത്തിയതും അല്ലാത്തതുമായി നിരവധി വാഹനങ്ങളുമായാണ് വിദ്യാര്‍ഥികള്‍ നിരത്തിലിറങ്ങിയത്.

Summary: Department of Motor Vehicles filed a case after the students of Farooq College conducted a practice in the middle of the road.