‘നാട്ടറിവും നാടന്‍ പാട്ടും ‘; ഏകദിന നാടന്‍പാട്ട് ശില്പശാല നടത്തി തിരുവങ്ങൂര്‍ പാട്ടരങ്ങ് കലാ സാംസ്‌കാരിക ജീവകാരുണ്യ കൂട്ടായ്മ


തിരുവങ്ങൂര്‍: ഏകദിന നാടന്‍പാട്ട് ശില്പശാല നടത്തി പാട്ടരങ്ങ് കലാ സാംസ്‌കാരിക ജീവകാരുണ്യ കൂട്ടായ്മ. ‘നാട്ടറിവും നാടന്‍ പാട്ടും ‘ എന്ന പേരിലാണ് ഏകദിന നാടന്‍പാട്ട് ശില്പശാല സംഘടിപ്പിച്ചത്. പ്രശസ്ത കവിയും തിരക്കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍കാവ് ശില്പശാല ഉദ്ഘാടനം ചെയ്തു. പാട്ടരങ്ങ് പ്രസിഡണ്ട് സജീവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സത്യചന്ദ്രന്‍ പൊയില്‍കാവ്, ചേളന്നൂര്‍ പ്രേമന്‍, ഒ.ടി.വി. ചൂലൂര്‍, യു.ജി. രമേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നടന്ന ക്ലാസ്സുകളില്‍ പാട്ടും പൊരുളും, വായ്ത്താരികള്‍, വാമൊഴി വഴക്കം എന്നിവ ചേളന്നൂര്‍ പ്രേമന്‍, ഒ.ടി.വി. ചൂലൂര്‍, യു.ജി. രമേഷ് എന്നിവര്‍ നയിച്ചു.

ചടങ്ങില്‍ ഷാജില്‍, ഷണ്‍മുഖന്‍ പൗക്ക, ഉണ്ണിമാസ്റ്റര്‍ മാഠഞ്ചേരി, എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ശില്പശാല ഡയറക്ടര്‍ ശിവാനന്ദന്‍ ക്ലമന്‍സി സ്വാഗതവും, പാട്ടരങ്ങ് ട്രഷറര്‍ ശശികുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്  ശില്പശാല അംഗങ്ങളുടെ നാടന്‍ പാട്ടുകള്‍ അരങ്ങേറി.

Summary: tiruvangoor Patarang Kala Sanskarya Charitable Association conducted a one-day folk song workshop.