പാട്ടോണം 2024; കാപ്പാട് കനിവ് സ്നേഹതീരത്ത് പാട്ടും മാജിക്കുമായി ഒത്തുചേര്‍ന്ന് റോട്ടറി ക്ലബ്ബ് കാലിക്കറ്റും സൗത്ത് ഇംപ്രസ് മീഡിയയും
കൊയിലാണ്ടി: ഓണാഘോഷത്തിന്റെ ഭാഗമായി കാപ്പാട് കനിവ് സ്നേഹ തീരത്ത് പാട്ടും മാജിക്കുമായി ഒത്തു കൂടി റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൗത്ത്, ഇംപ്രസ് മീഡിയയും. പാട്ടോണം 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ഗാന രചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തില്‍ തോറ്റു പോകുന്നവരെ ചേര്‍ത്ത് നിര്‍ത്തുന്നവരാണ് ലോകത്ത് എക്കാലവും ജീവിക്കുകയെന്നും കനിവ് സ്നേഹ തീരത്ത് ഇത്തരം ചേര്ക്കപ്പെടലുകള് മാതൃകയാണെന്നും രമേശ് കാവില്‍ പറഞ്ഞു.
റോട്ടറി കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് പി.സി കെ രാജന് അധ്യക്ഷത വഹിച്ചു. കനിവ് സ്നേഹ തീരം ചെയര്മാന് പി. ഇല്യാസ് മുഖ്യാതിഥിയായി. വയനാട് ജില്ല സി.ഡി.പി.ഒ പി. ലീഷ്മ ക്ലാസെടുത്തു. സി. അരവിന്ദാക്ഷന് അന്തേവാസികള്‍ക്ക് ഓണക്കോടി സമ്മാനിച്ചു. സെക്രട്ടറി ഡോ. കെ. ശ്രീജില്‍, നാനാ ശാന്ത്, സി.ജെ പ്രത്യൂഷ്, അജീഷ് അത്തോളി, കനിവ് സ്നേഹതീരം സെക്രട്ടറി ബഷീര്‍ പാടത്തൊടി, എം. വിപിന്‍ രാജ്, പ്രതീഷ് മേനോന്, പ്രമോദ് പ്രഭാകര്‍
എന്നിവര്‍ പ്രസംഗിച്ചു.
ഫ്ലവേര്‍സ് ടോപ്പ് സിംഗര്‍ ഫെയിം ലക്ഷ്യ സിഗീഷ്, ഗിരീഷ് ത്രിവേണി, സജിലേഷ്, വി.പി സപ്ന, രാജിത ഹരീഷ്, സിന്ധു വിജു, അശ്വിനി അജീഷ് എന്നിവര്‍ ഗാനം ആലപിച്ചു. പ്രശസ്ത മജിഷ്യന്‍ സനീഷ് വടകരയുടെ മാജിക് ഷോയും നടന്നു.
Summary: Rotary Club Calicut and South Impress Media come together with song and magic at Kappad Kaniv Snehatirath.