പുറക്കല്‍ പാറക്കാട് ജി.എല്‍.പി സ്‌കൂളില്‍ കായികോത്സവം ആരംഭിച്ചു


കൊയിലാണ്ടി: പുറക്കല്‍ പാറക്കാട് ജി.എല്‍.പി സ്‌കൂള്‍ കായികോത്സവം ആരംഭിച്ചു. പ്രമുഖ സ്‌പോര്‍ട്‌സ് താരവും കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ് അധ്യാപകനുമായ സാജന്‍ പി. കായികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് നാരായണന്‍ മാഷ് കച്ചറക്കല്‍ അധ്യക്ഷത വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം വിതരണം ചെയ്തു. പ്രധാനാധ്യാപിക സുധ ഊരാളുങ്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുര്‍ജിത്ത് എന്‍.കെ നിഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിനോദ് എം.എം, ഗോപിനാഥ്, രമ്യ, റിനു, ഷൈലു, ഭവിത, രമ്യ, സൈദ, പ്രസീത, ജലേഷ്, ഷംസീറ, രവി എ.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Summary: Sports festival started at Purakkal Parakkad GLP School.