‘ഉയരേ 2024’; വിദ്യഭ്യാസ സഹായം വിതരണം ചെയ്ത് കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈത്ത്


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ ‘ഉയരേ 2024’ വിതരണം ചെയ്തു.  കൊയിലാണ്ടി തക്കാരാ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അസോസിയേഷന്‍ സെക്രട്ടറി വിജില്‍ കീഴരിയൂര്‍ മന്ത്രിയില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.

മുന്‍പ് വിദ്യാഭ്യാസ ഹസ്തം എന്ന പേരില്‍ അസോസിയേഷന്‍ നടപ്പില്‍ വരുത്തിയ പദ്ധതിയാണ് ഈ വര്‍ഷം മുതല്‍ ഉയരേ എന്ന പേരില്‍ നടപ്പില്‍ വരുത്തുന്നത്. ദിലീപ് അരയടത്ത് ഉയരേ പദ്ധതി വിശദീകരിച്ചു. എം.ബി.ബി.എസ്, ബി.ടെക്, ബി.എസ്.സി നഴ്‌സിംങ്, നീറ്റ്, ടി.ടിസി. സി.എ, ബി.എ, ബികോം തുടങ്ങിയ കോഴ്സുകള്‍ എടുത്ത് പഠിക്കുന്ന ഏറ്റവും അര്‍ഹരായ പതിനഞ്ച് കുട്ടികളെയാണ് സഹായത്തിനായി തെരഞ്ഞെടുത്തത്.

കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കോര്‍ഡിനേറ്റര്‍ സനു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ കൊയിലാണ്ടി എം.എല്‍.എ വിശ്വന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.എ കോയ, വി.പി ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ജഗത് ജ്യോതി സ്വാഗതവും സിതാരാ ജഗത് നന്ദിയും പറഞ്ഞു. അബ്ദുല്‍ ഖാദര്‍, അഷ്‌കര്‍ പുളിയഞ്ചേരി, നിജിഷ, ഫസി ഷാഹുല്‍, മര്‍ഷിദ ഹാഷിം, ജീന ജിനീഷ്, സുധെഷ്ണ വിജില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Summary: koyilandy Taluk Association distributed Kuwait’s education aid scheme ‘Uyare 2024’.