ദേശീയപാത വികസനം: കൊയിലാണ്ടി, വടകര താലൂക്കുകളിലെ പുനരധിവാസ തുക അനുവദിക്കുന്നതിനുള്ള രേഖകള്‍ ഏപ്രിൽ എട്ടു മുതൽ സ്വീകരിക്കും – വിശദമായി അറിയാം
കൊയിലാണ്ടി: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമി ഉള്‍പ്പെടുന്ന പ്രദേശത്തുള്ളവർക്കു തുക അനുവദിക്കുന്നതിനായുള്ള രേഖകൾ സ്വീകരിക്കുന്നു. കൊയിലാണ്ടി, വടകര താലൂക്കുകളില്‍ നിന്ന് സ്ഥലം നല്കുന്നവർക്കുള്ള രേഖയാണ് സ്വീകരിക്കുന്നത്. ഒരു വില്ലേജുകൾക്കും വ്യത്യസ്തമായ തിയ്യതികളാണ് അനുവദിച്ചു നൽകിയിരിക്കുന്നത്.
വാണിജ്യ കെട്ടിടങ്ങളിലെ കച്ചവടക്കാര്‍ക്കും, വീട് നഷ്ടപ്പെടുന്നവര്‍ക്കും പുനരധിവാസ പാക്കേജില്‍ അനുവദിച്ച തുക അര്‍ഹരായവര്‍ക്ക് അനുവദിക്കുന്നതിലേക്കായി ആയത് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ അതത് തീയതികളില്‍ സമർപ്പിക്കണം ബന്ധപ്പെട്ട എല്‍.എ എന്‍.എച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസിലാണ് ഹാജരാക്കേണ്ടത്.
ഹാജരാക്കേണ്ട രേഖകള്‍
- കച്ചവടം നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയ ലൈസന്‍സ് (നിലവിലെ റോഡ് വീതി കൂട്ടലിന്റെ ഭാഗമായിട്ടുളളതിന് 08.12.2011 ഡിസംബര്‍ എട്ടിന് മുന്‍പുളളത് (2 കോപ്പി). നന്തി ചെങ്ങോട്ടുകാവ് ഡീവിയേഷന്‍ റോഡിന്റെ ഭാഗമായുളളതിന് 08.11.2017 നവംബര്‍ എട്ടിന് മുന്‍പുളളത് (2 കോപ്പി).
- കച്ചവട സ്ഥാപനത്തിന് കെട്ടിട ഉടമ നല്‍കിയ എഗ്രിമെന്റ് (2 കോപ്പി).
- കെട്ടിട സ്ഥാപനം നടത്തുന്നവര്‍ കെട്ടിട ഉടമസ്ഥര്‍ക്ക് മാസവാടക നല്‍കുന്നതിന്റെ രേഖകള്‍ (2 കോപ്പി).
- ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയതും എല്ലാ അവകാശികളുടേതും – 2 കോപ്പി).
- ആധാര്‍ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്).
- ഭൂവുടമ തന്നെയാണ് കച്ചവടക്കാര്‍ എങ്കില്‍ ഭൂമിയുടെ നഷ്ടപരിഹാരം ലഭിച്ച അവാര്‍ഡിന്റെ പകര്‍പ്പ് (2 കോപ്പി).
- താമസ കെട്ടിടത്തിന്റെ നഷ്ടപരിഹാരം ലഭിച്ച അവാര്‍ഡ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി രശീതി എന്നിവയുടെ പകര്‍പ്പുകള്‍ (2 കോപ്പി)
രേഖകള്‍ ഹാജരാക്കേണ്ട തീയതികള്‍
കൊയിലാണ്ടി
പയ്യോളി ഏപ്രില്‍ 8, 11, 12, 16
തിക്കോടി – ഏപ്രില്‍ 18, 19
മൂടാടി – ഏപ്രില്‍ 20, 21
വിയ്യൂര്‍ – ഏപ്രില്‍ 22, 23
പന്തലായനി – ഏപ്രില്‍ 25, 26
ചെങ്ങോട്ടുകാവ് – ഏപ്രില്‍ 27, 28
ചേമഞ്ചേരി – ഏപ്രില്‍ 29, 30
രാമനാട്ടുകര – ഏപ്രില്‍ 13
ഇരിങ്ങല്‍ – മെയ് 3, 4
വടകര
അഴിയൂര്‍ – ഏപ്രില്‍ 8, 21, 27
ഒഞ്ചിയം – ഏപ്രില്‍ 11, 22, 28
ചോറോട് – ഏപ്രില്‍ 18, 23, 29
വടകര – ഏപ്രില്‍ 8, 19, 25, 30
നടക്കുതാഴെ – ഏപ്രില്‍ 11, 20, 26