ആരോഗ്യവും ആഹാരവും കൃഷിയിലൂടെ; സംസ്ഥാന സർക്കാറിന്റെ പോഷക സമൃദ്ധി പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ പോഷക സമൃദ്ധി പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കമായി. കൃഷിഭവന്റെ നേതൃത്വത്തിൽ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച നഗരസഭയിലെ ആദ്യ ക്യാമ്പയിന്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.എ ഇന്ദിര ഉദ്‌ഘാടനം ചെയ്തു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരള ജനതയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി പോഷക പ്രാധാന്യമുള്ള വിളകൾ സമയബന്ധിതമായി ഉല്പാദിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത്‌.

കൗൺസിലർ അസീസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.വിദ്യ സ്വാഗതം പറഞ്ഞു. പോഷകസമൃദ്ധി മിഷൻ പ്രചരണാർത്ഥം ആദ്യപടിയായി അംഗനവാടി ജീവനക്കാർക്ക് ‘ആരോഗ്യവും ആഹാരവും കൃഷിയിലൂടെ’ എന്ന വിഷയത്തിൽ ഡോ: ബിനു ശങ്കർ ക്ലാസ് എടുത്തു. അനുരാധ എസ്.സി.പി.ഒ ആശംസയും സതി നന്ദിയും പറഞ്ഞു.

Description: The State Government’s Nutrient Prosperity Project has started in koyilandy