ഭാരം കുറയ്ക്കാനാണോ ശ്രമം, എങ്കില്‍ ഓട്‌സ് കഴിക്കേണ്ടത് ഇങ്ങനെയാണ്


Advertisement

രീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ഓട്‌സ്. നാരുകള്‍ ധാരാളം അടങ്ങിയ ഓട്‌സ് സുഗമമായ ദഹനത്തിന് സഹായിക്കുന്നു. കലോറിയാകട്ടെ കുറവുമാണ്.

Advertisement

രാത്രിയില്‍ ഓട്‌സ് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം ബ്രേക്ക്ഫാസ്റ്റായി കുതിര്‍ത്ത ഓട്‌സ് കഴിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ സുസ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. കുതിര്‍ത്ത റോള്‍ഡ് ഓട്‌സ് ചിയ വിത്തുകള്‍, ഉണക്കമുന്തിരി, ബദാം, കുങ്കുമപ്പൂവ്, ഏലയ്ക്ക, പാല്‍ എന്നിവ ചേര്‍ത്ത് കഴിക്കുന്നത് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രഭാതഭക്ഷണമാണ്.

Advertisement

ഓട്സ് പാലും വാഴപ്പഴവും ഒരു സ്പൂണ്‍ നിലക്കടല പൊടിച്ചതും വെണ്ണയും ചേര്‍ത്ത് കഴിക്കുന്നത് മികച്ചൊരു ലഘു ഭക്ഷണമാണ്.

നാരുകള്‍ അടങ്ങിയ ഓട്‌സ് സുഗമമായ ദഹനത്തിനും സഹായിക്കുന്നു. ഓട്‌സിലെ ബീറ്റാ-ഗ്ലൂക്കന്‍, ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ഓട്‌സ്.

Advertisement

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ പ്രമേഹം ചെറുക്കാനും ഓട്‌സ് ഉത്തമമാണ്. സോലുബിള്‍ ഫൈബര്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ പ്രമേഹത്തെ നിയന്ത്രിക്കും. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന അന്നജത്തെ എളുപ്പം ദഹിപ്പിക്കാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാതിരിക്കാന്‍ സഹായിക്കും.

Summary: If you are trying to lose weight, then this is how you should eat oats