ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഭീഷണി, ആവശ്യപ്പെട്ടത് ആറുലക്ഷം രൂപ; കാക്കൂര്‍ സ്വദേശിയായ വ്യാപാരിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍


Advertisement

കാക്കൂര്‍: കോഴിക്കോട് കാക്കൂരില്‍ ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനായ വ്യാപാരിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഭക്ത വല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ എന്നിവരാണ് നിലവില്‍ പിടിയിലായത്. കാക്കൂര്‍ കുമാരസാമിയിലുള്ള വ്യാപാരിയില്‍ നിന്നുമാണ് ഇവര്‍ പണം തട്ടാന്‍ ശ്രമിച്ചത്.

Advertisement

ആറുലക്ഷം രൂപയാണ് പ്രതികള്‍ വ്യാപാരിയോട് ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതില്‍ അമ്പതിനായിരം രൂപ ആദ്യ ഗഡുവായി വാങ്ങുകയും ചെയ്തു. വീണ്ടും തുടര്‍ച്ചയായി വിളിച്ച് പണം ആവശ്യപ്പെട്ടപ്പോഴാണ് സുഹൃത്തിനോട് വ്യാപാരി സംഭവം പറയുന്നത്.

Advertisement

തുടര്‍ന്ന് കഴിഞ്ഞ ദിവസം പരാതിയുമായി കാക്കൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളുടെ അക്കൗണ്ടിലേക്കാണ് 50000 രൂപ വ്യാപാരി അയച്ചു കൊടുത്തത്. തട്ടിപ്പില്‍ മറ്റ് രണ്ടുപേര്‍ക്കുകൂടി പങ്കുള്ളതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരും കോഴിക്കോട് ജില്ലക്കാരാണ്.

Advertisement

Summary: Threatened to be caught in a sexual assault case, asked for six lakh rupees; Two people, including a woman, were arrested for trying to extort money from a merchant from Kakur