വിദ്യാര്‍ത്ഥികള്‍ക്കായി യോഗയും മറ്റ് പരിശീലനങ്ങളും; പുലര്‍കാലം പദ്ധതിയുടെ ഉദ്ഘാടനം നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു


നടുവണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെ ശാരീരിക മാനസിക ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന പുലര്‍കാലം പദ്ധതിയുടെ ഉദ്ഘാടനവും ശില്ലശാലയും നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് അഷറഫ് പുതിയപുറം നിര്‍വ്വഹിച്ചു.

കുട്ടികള്‍ക്ക് യോഗ, എയ്‌റോബിക്‌സ് എന്നിവയില്‍ പരിശീലനം നല്‍കി. ഡോ:അമൃത ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഡെപ്യൂട്ടി എച്ച്.എം.എ. ഷീജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സുധീഷ് കുമാര്‍, വി.കെ. നൗഷാദ്, അനീഷ് ടി.പി, ടി.എം ഷീല, പുലര്‍കാലം കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്രീവിദ്യ, രചന ഉണ്ണി എന്നിവര്‍ സംസാരിച്ചു.