പറമ്പത്ത് സ്വദേശി വിനേഷിന് സഹായവുമായി കുരുടിമുക്കിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍; ഇന്നത്തെ ഓട്ടം വിനേഷിന്റെ ചികിത്സയ്ക്കായി തുക സമാഹരിക്കാന്‍


അരിക്കുളം: ഇരുവൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടുന്ന പറമ്പത്ത് സ്വദേശി വിനേഷിന് സഹായവുമായി കുരുടിമുക്കിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍. ഇന്ന് കുരുടിമുക്കിലെ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തി ലഭിക്കുന്ന വരുമാനം വിനേഷിന്റെ ചികിത്സയ്ക്കായി കൈമാറും.

ഓട്ടോറിക്ഷാ കോഡിനേഷന്‍ കുരുടിമുക്കിന്റെ നേതൃത്വത്തിലാണ് ഈ ഉദ്യമം നടക്കുന്നത്. നാല്‍പ്പത്തിയഞ്ചോളം ഓട്ടോറിക്ഷകളാണ് കുരുടിമുക്കില്‍ സര്‍വ്വീസ് നടത്തുന്നത്. എല്ലാവരും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നുണ്ട്.

സര്‍വ്വീസ് നടത്തി ലഭിക്കുന്ന തുക ഇന്നുതന്നെ വിനേഷിന്റെ കുടുംബത്തിന് കൈമാറും.

Summary: Autorickshaw workers of Kurudiimuk helping Vinesh, a native of Parampath; Today’s run is to raise funds for Vinesh’s treatment