ഊരള്ളൂരിൽ പറമ്പ് നനയ്ക്കാൻ ഉപയോഗിക്കുന്ന വലിയ മോട്ടോര്‍ മോഷണം പോയി


ഊരള്ളൂര്‍: പറമ്പ് നനയ്ക്കാനുപയോഗിച്ചിരുന്ന മോട്ടോര്‍ മോഷണം പോയി. ഊട്ടേരി കൊല്ലാച്ചേരി കെ.പി.എം.എസ്‌ സ്‌ക്കൂളിന് സമീപം റഹ്നത്തില്‍ റസിയയുടെ വീട്ടിലെ മോട്ടോര്‍ ആണ് മോഷണം പോയത്.

15 വര്‍ഷത്തിലധികമായി ഉപയോഗിച്ച് വരുന്ന വലിയ മോട്ടോര്‍ ആണ് മോഷണം പോയത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലുള്ള പുരയിടത്തിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും പൈപ്പ് മുറിച്ചുമാറ്റിയാണ്‌ മോട്ടോര്‍ കൊണ്ടുപോയിരിക്കുന്നത്.

രണ്ട് ദിവസം മുമ്പ് വരെ മോട്ടോര്‍ പുരയിടത്തില്‍ ഉണ്ടായിരുന്നെന്നും, ഇന്ന് രാവിലെ 8മണിയോടെ പറമ്പ് നനക്കാനായി പോയപ്പോളാണ് മോഷണ വിവരം അറിഞ്ഞതെന്നും റസിയ കൊയിലാണ്ടി ന്യൂസ്‌ ഡോട് കോമിനോട് പറഞ്ഞു. സംഭവത്തില്‍ റസിയ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.

Description: Complaint about theft of motor from home