കൊയിലാണ്ടിയുടെ ഭംഗി കൂട്ടാന്‍ രാത്രിയിലും കര്‍മ്മനിരതരായി നഗരസഭാ ജീവനക്കാര്‍; പെയിന്റിങ് പ്രവൃത്തി പുരോഗമിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ മോഡി കൂട്ടാന്‍ രാത്രിയും കര്‍മ്മനിരതരായി നഗരസഭാ ജീവനക്കാര്‍. കൊയിലാണ്ടിയില്‍ പൊതുജനങ്ങള്ക്കുവേണ്ടിയൊരുക്കുന്ന ഹാപ്പിനെസ്സ് പാര്‍ക്ക് ഉദ്ഘാടനം സെപ്റ്റംബര്‍ 2ന് നടക്കാനിരിക്കെയാണ് നഗരത്തിന്റെ മോഡി കൂട്ടുന്നത്.
ട്രാഫിക് ഐലന്റ്, ഡിവായിഡറുകള്, ഫുട്പത്തുകള് എന്നിവ പെയിന്റ് ചെയ്തു ഭംഗിയാക്കുന്ന പ്രവര്‍ത്തികളാണ് നഗരസഭയിലെ ഒരു കൂട്ടം ജീവനക്കാര്‍ ഏറ്റെടുത്തത്. മഴയെ വകവെക്കാതെ രാത്രിയില്‍ ആണ് പ്രവര്‍ത്തനം നടത്തിയത്.
സീനിയര്‍ ക്ലര്‍ക്കായ ശ്രീനി പള്ളിക്കുന്ന്, ഷവശ ലിജോയ്, സുരേന്ദ്രന് കുന്നോത്ത്, ജിഷാന്ത്, സജീവന്, മുരഹരി, മനേഷ് എന്നിവരാണ് പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. എച്ച്.ഐ റിഷാദ് പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Summary: Municipal employees are busy even at night to enhance the beauty of Koyilandy