റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കൊയിലാണ്ടി നഗരസഭയിലെ ശുചീകരണ തൊഴിലാളി


Advertisement

കൊയിലാണ്ടി: റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കൊയിലാണ്ടി നഗരസഭയിലെ ശുചീകരണ തൊഴിലാളി. പേരാമ്പ്ര ചേനോളി സ്വദേശിയായ വിജയനാണ് പേഴ്‌സ് ലഭിച്ചത്.

Advertisement

ഇന്നലെ നഗരസഭയിലെ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ പെരുവട്ടൂര്‍ കഴിഞ്ഞുള്ള ഇയ്യഞ്ചേരി മുക്കില്‍ റോഡില്‍ നിന്നാണ് പേഴ്‌സ് കിട്ടിയതെന്ന് വിജയന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം കുറച്ചു പൈസയുമാണ് പേഴ്‌സിലുണ്ടായിരുന്നത്.

Advertisement

നഗരസഭ ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഈകാര്യം ഷെയര്‍ ചെയ്തിരുന്നു. മുത്താമ്പി സ്വദേശിയുടേതായിരുന്നു പേഴ്‌സ്. വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്ന ഇയാളുടെ ഒരു ബന്ധു ഈ സന്ദേശം കാണുകയും അതുവഴി മുത്താമ്പി സ്വദേശിയെ വിവരം അറിയിക്കുകയുമായിരുന്നു. ഇന്ന് നഗരസഭ ഓഫീസിലെത്തിയ ഉടമയ്ക്ക് പേഴ്‌സ് കൈമാറി.

Advertisement

Summary: The cleaning worker of the Koyilandy municipality found the owner of the purse