അരിക്കുളത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഊരള്ളൂർ സ്വദേശിയായ യുവാവ് മരിച്ചു


top1]

അരിക്കുളം: അരിക്കുളത്ത് ഇരുചക്രവാഹനം  നിയന്ത്രണംവിട്ട്  മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു. അരിക്കുളം
ഊരള്ളൂര്‍ മനത്താനത്ത് സ്വദേശി അര്‍ജുനാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം.

അരിക്കുളം ഭാഗത്തു നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോള്‍ ഒറവിങ്കല്‍ താഴെ വളവില്‍ ഇടിച്ച് ബൈക്ക് ഡ്രൈനേജിലേക്ക് വീണ നിലയില്‍ മറ്റ് യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു.  അർജുനെ  അബോധാവസ്ഥയില്‍ കണ്ടെത്തിയ  യാത്രക്കാര്‍ കൊയിലാണ്ടി പോലീസില്‍ വിവരമറിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് എത്തി ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുപോയിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജുന്‍ കുറച്ചുദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.

അച്ഛന്‍: ഗണേശന്‍.

അമ്മ: സുശീല.

സഹോദരന്‍: പ്രണവ്.

Summary: Two-wheeler lost control and overturned in Arikulam; A native of Urallur died.