ശക്തമായ ഇടിമിന്നല്‍; കീഴരിയൂരില്‍ വീട് തകര്‍ന്നു, വൈദ്യുതി മീറ്റര്‍ ബോര്‍ഡ് അടക്കം നിരവധി സാധനങ്ങള്‍ കത്തിനശിച്ചു


കീഴരിയൂര്‍: ശക്തമായ ഇടിമിന്നലില്‍ കീഴരിയൂരില്‍ വീട് തകര്‍ന്നു. പട്ടാമ്പുറത്ത് താഴെ കിരാതമൂര്‍ത്തി ക്ഷേത്രത്തിനുസമീപം താമസിക്കുന്ന തേറങ്ങാട്ട്മീത്തല്‍ ബാലന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് സംഭവം.

വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീടിന്റെ വൈദ്യുതി മീറ്റര്‍ ബോര്‍ഡ് , സര്‍വ്വീസ് വയര്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. ജനവാതിലുകള്‍ ഏകദേശം അഞ്ച് മീറ്റര്‍ അകലത്തോളം തെറിച്ചു പോയി. കൂടാതെ ഒരു മുറിയുടെ ചുവരിന് ആഘാതം സംഭവിച്ചിട്ടുണ്ട്.

മുറിയുടെ ചുമരില്‍ വലിയ തുളകള്‍ വീണിട്ടുണ്ട്. മുറിയില്‍ ഉറങ്ങുകയായിരുന്ന ബാലന്റെ അമ്മ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് ഇന്നലെ വലിയ തോതിലുള്ള മഴയും ഇടിയും ഉണ്ടായിരുന്നു. ടി.വി അടക്കം നശിച്ചതിനാല്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

Summary: strong-thunderstorms-house-collapsed-in-keezhriyur-extensive-damage