നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്


നാദാപുരം: നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.  ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ നാദാപുരം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.

വടകരയിൽ നിന്ന് നാദാപുരത്തേക്ക് പോകുന്ന ബസ്സും കൈവേലിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്.  പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഫയർഫോഴ്സും പോലീസും നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്.

Summary: Bus collision accident in Nadapuram; Many people were injured.