‘വല്ലി മുന്നാഴി നെല്ല്’; കേരളീയ പട്ടിക വിഭാഗ സമാജം നേതാവ് കെ.പി ബാലന്‍ തൃക്കുറ്റിശ്ശേരി രചിച്ച പുസ്തകം പ്രകാശനം ചെയ്തു


കൊയിലാണ്ടി: കേരളീയ പട്ടിക വിഭാഗ സമാജം നേതാവ് കെ.പി ബാലന്‍ തൃക്കുറ്റിശ്ശേരി രചിച്ച ‘വല്ലി മുന്നാഴി നെല്ല്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കവി മോഹനന്‍ നടുവത്തൂര്‍ പുസ്തക പ്രകാശനം നടത്തി. ഡോക്ടര്‍ ഭാര്‍ഗവന്‍ പുസ്തകം ഏറ്റുവാങ്ങി.

മലബാറിലെ പിന്നോക്ക സമുദായക്കാരുടെ ആരും എഴുതപ്പെടാത്ത മുഖ്യധാര ചരിത്രകാരന്‍മ്മാര്‍ അവഗണിച്ച സാമൂഹ്യ ചരിത്ര മേഖലയിലൂടെയാണ് ഈ കൃതി കടന്നുപോകുന്നത്. ഐതിഹ്യവും വിശ്വാസവും സംസ്‌ക്കാരവുമെല്ലാം ഈ കൃതിയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് കവി മോഹനന്‍ നടുവത്തൂര്‍ പറഞ്ഞു.

പി.എം.ബി നടേരി അധ്യക്ഷനായ ചടങ്ങില്‍ എം.എം ശ്രീധരന്‍, പി.വി പവിത്രന്‍, കെ.പി ബാലന്‍, പി.എം വിജയന്‍, ടി.വി പവിത്രന്‍, പി.ടി ഉദയന്‍, കെ. സരോജിനി, കെ.പി ബാലന്‍, ശശി കെ.എം എന്നിവര്‍ സംസാരിച്ചു.

Summary ;The book written by Kerala Scheduled Caste Samaj leader KP Balan Thrikutissery was released.