അയ്യങ്കാളിയുടെ ജീവിതം പറഞ്ഞ് കൊയിലാണ്ടി ചിലങ്ക നൃത്ത ഗ്രൂപ്പിന്റെ വില്ലുവണ്ടി നൃത്തശില്‍പ്പം; അയ്യങ്കാളി ജയന്തി ആഘോഷവുമായി കേരളീയ പട്ടിക വിഭാഗ സമാജം


കൊയിലാണ്ടി: കേരളീയ പട്ടിക വിഭാഗ സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. പരിപാടി സംസ്ഥാന പ്രസിഡണ്ട് എം.എം. ശ്രീധരൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.കെ.ബാബുരാജ് അദ്ധ്യക്ഷനായിരുന്നു.

നിർമ്മല്ലൂർ ബാലൻ, ടി.പി.ഹരിദാസൻ, ബാലൻ കോട്ടൂർ, പി.എം.ബി.നടേരി, ഗോപാലൻ നിരയിൽ, ശശി ഉള്ള്യേരി എന്നിവര്‍
സംസാരിച്ചു. തുടർന്ന് അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി കൊയിലാണ്ടി ചിലങ്ക നൃത്ത ഗ്രൂപ്പ് അവതരിപ്പിച്ച വില്ലുവണ്ടി നൃത്തശിൽപ്പം അരങ്ങേറി.

Summary: Kerala Scheduled Tribe Samaj celebrates Ayyankali Jayanti